ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ചിറ്റ സംവിധായകൻ ജിത്തു ജോസഫ് ചെയ്ത പടം ആയിരുന്നു ദിലീപ് നായകനായെത്തിയ ലൈഫ് ഓഫ് ജോസൂട്ടി. ദിലീപിന്റെ നായികമാരായി രചന നാരയണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തിൽ അഭിനയിച്ചത്. സൂരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, വിജയ് കുമാരി, ഹരീഷ് പേരടി, നോബി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.
ചിത്രം തിയേറ്ററിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും കുടുംബ പ്രേക്ഷകർക്ക് ഇന്നും ഇഷ്ട സിനിമയാണ്. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസുകുട്ടിക്ക് പിന്നിലെ ആർക്കും അറിയാത്ത കഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരമായ പ്രജുഷ. ഒരു കാലത്ത് സീരിയൽ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന പ്രജുഷയെ മലയാളികൾ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭർത്താവിന് സിനിമാരംഗത്ത് നിന്നുണ്ടായ മോശം അനുഭവം എന്ന് പ്രതിപാദിച്ച് ഡിലീറ്റ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് നടി പരാമർശിച്ചത്.
തന്റെ ഭർത്താവ് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരനാണ്.ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. ആ സിനിമയുടെ സ്ക്രിപ്റ്റിന് ‘ജോസൂട്ടി എഴുതിയ സുവിശേഷം’ എന്നാണ് ഭർത്താവ് പേരിട്ടിരുന്നത്. അത് മാറ്റി.ആ സിനിമ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു.സിനിമ നിർമിക്കാമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഉറപ്പ് നൽകി. താരങ്ങളെയും കാസ്റ്റ് ചെയ്തു. ശ്രീലങ്കയിൽ ഷൂട്ടിംഗിനായി പോയി. ശ്രീലങ്കയിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിർമാതാവിന് ഒരുപാട് നഷ്ടം വന്നു. ഒടുവിൽ ഭർത്താവിനോട് നിർമാതാവ്, സംവിധായകൻ ജിത്തു ജോസഫിന്റെ ഡേറ്റ് കിട്ടിയെന്ന് പറഞ്ഞു. അങ്ങനെ ഭർത്താവ് സിനിമയുടെ തിരക്കഥ മുഴുവനും നിർമാതാവിന് എഴുതി കൊടുത്തു. ആ സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്. ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല. ഞാൻ പ്രതികരിച്ചു. ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ഭർത്താവ് സമ്മതിച്ചില്ല’- പ്രജുഷ പറഞ്ഞു