തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്.
സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ
മാതൃത്വം എന്ന കൺസെപ്റ്റിനോടു തനിക്കുണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറൽ ആയിരിക്കുന്നത്
‘ഏഴു വയസ്സായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. പക്ഷെ 27-ാം വയസ്സിൽ ഞാൻ അമ്മയോട് പറഞ്ഞു, ഒന്നും നടക്കുന്നില്ല. ഞാൻ മിക്കവാറും ദത്തെടുക്കുകയാവും എന്ന്. എനിക്ക് ഒരു കുഞ്ഞു വേണമെങ്കിൽ ഞാൻ ദത്തെടുക്കും.പക്ഷേ, ഇപ്പോ എന്നോട് ചോദിച്ചാൽ എനിക്കു ഡൗട്ടുണ്ട് അക്കാര്യത്തിൽ.
ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല. പരിസ്ഥിതി പ്രശ്നങ്ങളും മറ്റുമുണ്ട്. പൊളിറ്റിക്കൽ രീതിയിൽ ചിന്തിക്കാൻ തുടങ്ങി. ഒരുപക്ഷെ പങ്കാളിയുണ്ടെങ്കിൽ ഇതൊന്നും ചിന്തിച്ചേക്കില്ലെന്നും പാർവതി പറഞ്ഞു.