Spread the love

ദിലീപിന്റെ നായികാ വേഷം കൊണ്ട് മലയാളികളുടെ ഇഷ്ടങ്ങളിൽ ഇടംപിടിച്ച നായികയാണ് മീരാനന്ദൻ. തുടക്ക കാലത്ത് ശാലീന സുന്ദരിപ്പട്ടമാണ് ചാർത്തികൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ മോഡേൺലൂക്കും ട്രഡീഷണൽ ലൂക്കും ഒരുപോലെ ഇണങ്ങുമെന്ന് മലയാളികൾക്കറിയാം. വിവാഹമാണ് മീരാ നന്ദന്റെ ഏറ്റവും പുതിയ വിശേഷം.

ഈ കഴിഞ്ഞ ജൂൺ 29ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു മീര വിവാഹിതയായത്. ശ്രീജുവെന്നാണ് മീരയുടെ വരന്റെ പേര്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം ക്ഷണം ഉണ്ടായിരുന്ന ചടങ്ങിൽ മീര ഉപയോഗിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ എത്തിയിരുന്നു.

അവിവാഹിതരോട് എപ്പോൾ വിവാഹം എന്നാണ് ചോദ്യം എങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം മുതൽ ഹണിമൂൺ എവിടെയെന്ന് ചോദിക്കുന്നവരാണ് പലരും. ഇതേ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മീര നന്ദൻ. ‘ഇതുവരെ അത് പ്ലാൻ ചെയ്തിട്ടില്ല. ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേക്ക് പോകും. ശ്രീജു ലണ്ടനിലേക്കും പോകും. എനിക്ക് ലീവ് കുറവാണ്. ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് എനിക്ക് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാൻ’ മീര പറഞ്ഞു.

അതേ സമയം മീരയുടെ വിവാഹ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്ഷൻ നൽകിയാണ് മീര വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. അതിന് ശേഷം രക്ഷിതാക്കൾ പരസ്പരം സംസാരിച്ച ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101. 3 എഫ് എമ്മിൽ ആർ ജെ യാണ് മീര. മലപ്പുറം സ്വദേശിയാണ് ശ്രീജു, ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.

Leave a Reply