സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരളസര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന്‍ ലേണിംഗ്, ലാറ്റെക്ക് എന്നിവയാണ് കോഴ്സുകള്‍. ഡിസംബര്‍ 20ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം മൂന്ന് മണിക്കൂര്‍ വീതമാണ് ക്ലാസ്സ്. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മറ്റ് കോഴ്സുകള്‍ പഠിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യാര്‍ഥം സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ കോഴ്സില്‍ 1150 ലധികം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ഒരു ബാച്ചില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ അനുസരിച്ച് കൂടുതല്‍ ബാച്ചുകള്‍ ക്രമീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events എന്ന വെബ്സൈറ്റിലൂടെ ഡിസംബര്‍ 17 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.