മെഗാസ്റ്റാർ മമ്മൂക്കയുടെ കോമഡി ആക്ഷൻ എന്റർടെയ്നർ ചിത്രം ടർബോ കാണുമ്പോൾ താൻ അറിയാതെ കരഞ്ഞു പോയെന്നും അതേസമയം മകൻ ദുൽഖറിന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കർ കാണവേ ചിത്രം മുഴുവിപ്പിക്കാൻ ആവാതെ ടിവി ഓഫ് ചെയ്യേണ്ടിവന്നു എന്നും പറയുകയാണ് നടനും മമ്മൂക്കയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി.
ടർബോ സിനിമ കാണുമ്പോൾ ആർക്കെങ്കിലും കരച്ചിൽ വരുമോ? പക്ഷേ ടർബോ എന്നെ കരയിച്ചു. ഇച്ചാക്കയെ(മമ്മൂട്ടി) സ്ക്രീനിൽ കാണുമ്പോൾ ഉള്ളൊര് ഫീലുണ്ടല്ലോ! കഥാപാത്രങ്ങളല്ല, ഞാൻ കാണുന്നത് ഇച്ചാക്കയെ തന്നെയാണ്..ഇബ്രാഹിം കുട്ടി പറഞ്ഞു. ദുൽഖറിന്റെ ലക്കി ഭാസ്കർ കണ്ടപ്പോഴും ഞാൻ ടെൻഷനായി. കാരണം ഒരു ഘട്ടത്തിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ ഞാൻ ടിവി ഓഫ് ചെയ്തു. ആകെ ടെൻഷനായി. ഇന്ന് രാത്രി കണ്ടാൽ ശരിയാകില്ല, നാളെ രാവിലെ കാണാമെന്ന് വിചാരിച്ചു. കാണുമ്പോൾ ആരെങ്കിലും കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ തനിച്ച് കാണുമ്പോൾ അങ്ങനെയല്ലല്ലോ?—-ഇബ്രാഹിം കുട്ടി പറയുന്നു.