Spread the love

ന്യൂഡൽഹി: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് കാത്തുനിൽക്കാതെ ആൻറിജൻ പരിശോധനയുമായി മുന്നോട്ടുപോകാൻ നിർദേശവുമായി ഐസിഎംആർ. വീട്ടിൽ ഐസലേഷനിൽ ഉള്ള പരിചരണം,കോവിഡ് പരിശോധന എന്നിവ കോവിഡ് വ്യാപനം തടയുന്നതിന് നിർണായകമാണ്.

കോവിഡ് പരിശോധനയിൽ പുതിയ മാർഗ്ഗ നിർദ്ദേശവുമായി ഐസിഎംആർ.

അതിനാൽ ആന്റിജൻ പരിശോധന നടത്തി സ്വയം പരീക്ഷണത്തിലേക്ക് നീങ്ങുന്നതാണ് നല്ലത്. ചുമ തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന,മണവും രുചിയും തിരിച്ചറിയാൻ സാധിക്കാതിരിക്കുക സാധിക്കാതിരിക്കുക, തളർച്ച,വയറിളക്കം, പനി ഇതിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തണമെന്ന് ഐസിഎംആറിന്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നു.

        സംസ്ഥാനങ്ങൾ നടത്തുന്ന 70%പരിശോധനകളും  ആർടിപിസിആർ  പരിശോധനകൾ ആയിരിക്കണം എന്നായിരുന്നു നേരത്തത്തെ നിർദേശം. എന്നാൽ ഇപ്പോൾ ഒരിക്കൽ പോസിറ്റീവ് ആയ ആൾആർടിപിസിആർ,ആന്റിജൻ പരിശോധനകൾ വീണ്ടും നടത്തേണ്ടതില്ല.

       

പ്രത്യേക അക്രഡിറ്റേഷൻ ആവശ്യമില്ലാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആൻറിജൻ പരിശോധന സൗകര്യം ഒരുക്കാം. സ്കൂളുകളിലും, ബൂത്തുകളിലും, പൊതു ഹാളുകളിലും ആന്റിജൻ പരിശോധന ബൂത്തുകൾ ഒരുക്കാനും സംസ്ഥാന സർക്കാരുകളോട് ഐസിഎംആർ നിർദ്ദേശിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.3 കോടി കവിഞ്ഞു.വീട്ടിൽ സ്വയം പരിശോധനയ്ക്കുള്ള സാധ്യതയും തേടി വരികയാണെന്നും ഐസിഎംആർ അറിയിച്ചു.

Leave a Reply