നടൻ ബാലയ്ക്കെതിരെ മകൾ അവന്തികയും മുൻ ഭാര്യ അമൃതയും കുടുംബവും രംഗത്തെത്തിയതിന് പിന്നാലെ ഇവരുടെ ആരോപണങ്ങൾ സ്ഥിരീകരിച്ച് കൂടുതൽ പേർ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ബാലയുടെ മുൻ ഡ്രൈവർ ഇർഷാദും ഈ കൂട്ടത്തിൽ പെട്ടിരുന്നു. ഇപ്പോഴിതാ മുൻ ഭാര്യ അമൃതയുടെയും സഹോദരി അഭിരാമിയുടെയും പേഴ്സണൽ അസിസ്റ്റന്റ് ആയ കുക്കു എനോലയും നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തിരിക്കുകയാണ്.
നടൻ ലൈംഗിക വൈകൃതമുള്ള ആളാണെന്നും അമൃത സുരേഷിനെ ഉപദ്രവിച്ചത് പോലെ തന്നെ മുൻ ഭാര്യ എലിസബത്ത് ഉദയനെയും നടൻ അതിക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നും ആണ് യുവതിയുടെ വെളിപ്പെടുത്താൻ. ബാലയോടൊപ്പം ഉള്ള ജീവിതം ദുഷ്കരമായ സാഹചര്യത്തിൽ എലിസബത്ത് അമൃതയുമായി ഫോണിൽ സംസാരിക്കുന്നത് താൻ കേൾക്കാൻ ഇടയായിട്ടുണ്ടെന്നും നടൻ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് അമൃതയെയും എലിസബത്തിനെയും നിർബന്ധിച്ചിരുന്നുവെന്നും പറയുന്നു.
അമൃതയെ വിവാഹം കഴിച്ചതിനു ശേഷം കുടുംബത്തെയോ സുഹൃത്തുക്കളെ വിളിക്കാൻ സമ്മതിക്കാത്ത തരത്തിൽ ബന്ധങ്ങൾ നിർത്തലാക്കി. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിച്ച് അമൃതയെ കൊണ്ട് അവർ ഭക്ഷണം ഉണ്ടാക്കി, ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നും കുക്കു പറയുന്നു. അമൃത പ്രതികരിച്ചപ്പോളോക്കെ പട്ടിയെ പോലെ തല്ലി ചോര വരുത്തി, അൺ നാച്ചുറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അഭ്യൂസ് എന്നിവ അമൃതയ്ക്ക് നേരെയുണ്ടായി എന്നും ഇതേ അനുഭവം എലിസബത്തിനും ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു.
പ്രതികരണശേഷിയില്ലാത്ത പാവം പെൺകുട്ടികളെയാണ് ബാല വിവാഹം കഴിക്കുന്നത് എന്നും പേടിമൂലം ആരും അയാളെ കുറിച്ച് സംസാരിക്കാറില്ലെന്നും യുവതി പറയുന്നു. ബാല ഒരു നല്ല ഭർത്താവോ മക്കളെ സ്നേഹിക്കുന്ന അച്ഛനോ മീഡിയമുന്നിൽ അഭിനയിക്കുകയാണ് എന്നും യുവതി പറഞ്ഞു. എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകുമെന്നും യുവതി പറഞ്ഞു.