Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ എന്ത്ചെയ്യുമെന്ന് ഒരു പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും

എപ്പോഴും പരാജയം എന്ന് പറയുന്നത് എളുപ്പമാണ്. വിജയമാണ് നമുക്കൊരു ബാഗേജ് ആകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ പരാജയപ്പെടുമ്പോള്‍ നമുക്ക് ഒരുപാട് ക്ലാരിറ്റി ലഭിക്കും.നമ്മള്‍ പരാജയപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്. വീണ്ടും ശ്രമിക്കേണ്ടി വരും. കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വരും. എന്നാല്‍ സക്‌സസ് വരുമ്പോള്‍ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് മുന്നില്‍ ഉണ്ട്.

പരാജയപ്പെടുമ്പോള്‍ നമ്മളെ എല്ലാവരും കൈവിടും. നമ്മള്‍ തനിച്ചായിരിക്കും. തീര്‍ച്ചയായും അപ്പോള്‍ നമുക്കൊരു വ്യക്തത വരും. അവിടെ നിങ്ങളും നിങ്ങളുടെ മനസാക്ഷിയും മാത്രമേ ഉണ്ടാവുകയുള്ളൂ.അവിടെ നിങ്ങള്‍ക്ക് ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരും. സക്‌സസ് എന്ന് പറയുന്നത് തിരക്കേറിയ ഒരു സ്ഥലം പോലെയാണ്. അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം പോലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Leave a Reply