Spread the love

താൻ ഒരു ആർട്ടിസ്റ്റ് ആണെന്നും ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും രേണു സുധി. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും പറഞ്ഞ രേണു സുധി, മക്കളെ നോക്കാൻ വേണ്ടിയാണ് റീൽ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

“ഏത് പാട്ടിന് ഏത് റീൽ ചെയ്യണമെന്ന് ‍ഞാനല്ലേ തീരുമാനിക്കുന്നത്, അല്ലാതെ കമന്റിടുന്നവരല്ലല്ലോ. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ആരാണ് നിങ്ങളോട് പറ‍ഞ്ഞത്. ഫേക്ക് ഐഡിയിൽ വന്ന് കമന്റിടാൻ ആർക്കും കഴിയും. ഞാൻ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നയാളാണ്. അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ് ഞാൻ ചെയ്യുന്നത്.” രേണു സുധി പറയുന്നു.

“വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാ​ഗമായാണ്, ക്യാമറയുടെ മുന്നിൽ അല്ലേ ചെയ്യുന്നത്. അല്ലാതെ പതുങ്ങി പോയിരുന്ന് വയറിന് പിടിക്കുകയല്ലല്ലോ. ഞാൻ ചെയ്യുന്നത് അഭിനയമാണ്, ആക്ടിങ്. അല്ലാതെ ജീവിതമല്ല. മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന് ‍ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.” രേണു പറയുന്നു.

‘ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്’

“കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രമാണ് ഞാൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത‍്. അത് ഇനി മുന്നോട്ട് ആണെങ്കിലും അങ്ങനെ തന്നെയാകും. എനിക്ക് അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്ന് അഭിനയിക്കും” രേണു കൂട്ടിച്ചേർത്തു

Leave a Reply