സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. മിക്കതിനും പിന്നിൽ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള സിനിമകളും സൂപ്പർതാരങ്ങളുമായി ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഒക്കെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ട കാമുകൻ ആയിരുന്നു പ്രഭുദേവ. ഈ ബന്ധത്തിൽ നടന്നതൊക്കെയും തുറന്ന പുസ്തകം പോലെ വ്യക്തമായിരുന്നു.
അക്ഷരാർത്ഥത്തിൽ പ്രഭുദേവയുമായുള്ള ബന്ധത്തിലൂടെ നയൻതാര പുലിവാല് പിടിക്കുകയായിരുന്നു. പ്രഭുദേവയുമായുള്ള ബന്ധം സീരിയസ് ആയതോടെ താരത്തിന്റെ പേര് നയൻതാര കയ്യിൽ പച്ച കുത്തുകയും ചെയ്തിരുന്നു. വിഷയം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തുകയും വലിയ ചർച്ചയാവുകയും ചെയ്തു.
2010 സെപ്‌തംബറിലാണ് നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ആത്മാർത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവയെന്നും നയൻതാര അദ്ദേഹത്തെ തട്ടിയെടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ലത പൊതുജനത്തിന് മുൻപ് എത്തുകയായിരുന്നു. ‘നിയമപരമായി വിവാഹിതനായ ഒരാൾക്ക് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭർത്താവിനെ എന്നിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച നയൻതാരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്‌ക്കും മോശം സ്‌ത്രീയാണ് നയൻതാര ‘- എന്നും ലത അന്ന് പറഞ്ഞിരുന്നു
പിന്നാലെ ജനം പ്രഭുദേവയ്‌ക്കും നയന്താരയ്ക്കും എതിരായതോടെ പൊതുജനം പ്രഭുദേവയുടെ ഭാര്യയോടൊപ്പം നിന്നപ്പോൾ ഗദ്യന്തരം ഇല്ലാതെ താരം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.









