Spread the love

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി സഹനടനായി നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ആളാണ് ജോജു ജോർജ്‌. തമിഴിലെ പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ൽ നടൻ സൂര്യയ്‌ക്കൊപ്പം മ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ റൊമാന്റിക് ആക്ഷൻ ചിത്രത്തിൽ സൂര്യക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ശേഷം നടന്റെ സ്വഭാവത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ ജോജു ജോർജ്.

സൂര്യ ഒരു കിടിലൻ മനുഷ്യനാണ്. താനൊരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും അദ്ദേഹത്തിന് ലൗ ലെറ്റർ കൊടുത്തേനെ. ഒരാളുടെ ഭംഗി മാത്രമല്ല നമ്മളെ അട്രാക്ട് ചെയ്യുക. അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നും അയാളുടെ സ്വഭാവവും എല്ലാം നമ്മൾ പരിഗണിക്കും.അല്ലാതെ ഭംഗി മാത്രം നോക്കിയാല്‍ ഒരാഴ്ച കൊണ്ട് നമുക്ക് അയാളെ മടുക്കും. സൂര്യയെപ്പറ്റി ഓരോ കാര്യങ്ങള്‍ അറിയുന്തോറും, അയാള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ അറിയുമ്പോള്‍ അദ്ദേഹത്തിന്റെ വലിപ്പം മനസിലാകും. ഇത്രയും ആളുകളുടെ സ്‌നേഹം ശരിക്കും അര്‍ഹിക്കുന്ന വ്യക്തിയാണ് സൂര്യ,’ ജോജു പറഞ്ഞു.

Leave a Reply