Spread the love

ജയ്പുർ ∙ ഇന്ത്യയുടെ ‘കോച്ചിങ് സിറ്റി’യായ രാജസ്ഥാനിലെ കോട്ടയില്‍ തുടർച്ചയായി വിദ്യാര്‍ഥികൾ ജീവനൊടുക്കുന്നതിനു പരിഹാരവുമായി അധികൃതർ.

സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ച് ആത്മഹത്യകൾ ചെറുക്കാനാണു നീക്കം. ഈ വര്‍ഷം മാത്രം കോട്ടയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണു ജീവനൊടുക്കിയത്.ഹോസ്റ്റലുകളിലും പേയിങ് ഗെസ്റ്റ് (പിജി) കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സ്പ്രിങ് ഘടിപ്പിച്ച ഫാനിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്കു വലിഞ്ഞുനിൽക്കുന്ന തരത്തിലാണു സംവിധാനം. ഫാനിൽ തൂങ്ങിയുള്ള ആത്മഹത്യകൾ ഇങ്ങനെ ഒഴിവാക്കാമെന്നാണ് അധികൃതർ കരുതുന്നത്.
‘‘വിദ്യാർഥികൾക്കു പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണയും സുരക്ഷയും വർധിപ്പിക്കേണ്ടതുണ്ട്. കോട്ട നഗരത്തിലെ എല്ലാ ഹോസ്റ്റലുകളിലെയും പിജി കേന്ദ്രങ്ങളിലെയും മുറികളിലെല്ലാം സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കണം’’– ജില്ലാ കലക്ടർ ഓം പ്രകാശ് ബങ്കർ ഉത്തരവിൽ വ്യക്തമാക്കി. മത്സരപരീക്ഷകളുടെ പഠനഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദത്താലാണു വിദ്യാർഥികൾ ജീവനൊടുക്കുന്നത് എന്നാണു ആരോഗ്യവിദഗ്ധരുടെ നിഗമനം.

Leave a Reply