മലയാളികളുടെ ഫീൽഗുഡ്മൂവികളിൽ മിക്കതും സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജിസ് ജോയ്. ഒരുകാലത്ത് ആസിഫ് അലി തന്റെ കരിയർ തകർച്ചയിൽ നിന്നും തിരിച്ചു കയറിവന്നത് ജിസ്ജോയ് സിനിമകളിലൂടെ ആയിരുന്നു. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്തായും ഗാന രചയിതാവായും ഡബ്ബിങ് ആർട്ടിസ്റ്റായുമൊക്കെ ശ്രദ്ധേയനാണ് ജിസ്. മലയാളികളുടെ പ്രിയപ്പെട്ട അല്ലു അർജുന്റെ മല്ലു ശബ്ദം ജിസ് ജോയിയുടേതാണ്. ഇപ്പോഴിതാ ഊമ പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് നടൻ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്ന ചില അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം.
കേട്ടാൽ തമാശയാണെന്ന് തോന്നുമെങ്കിലും 21 പേരുടെ ജോലി കളഞ്ഞ സംഭവമായിരുന്നു അതെന്നും, ഇക്കാലത്താണ് താനും ജയസൂര്യയും അത് ചെയ്യുന്നതെങ്കിൽ നിന്നും തങ്ങളെ പുറത്താക്കുമെന്നും താരം പറയുന്നു. ഊമ പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതോടെ ഡബ്ബിങ് ആരംഭിക്കുകയായിരുന്നു. ഡബ്ബിങ് നടക്കുന്നത് തിരുവനന്തപുരത്തെ നവോദയ സ്റ്റുഡിയോയിൽ ആയിരുന്നു എന്നും സാധാരണ ഒരു നായക നടന് ഡബ്ബിങ് പൂർത്തീകരിക്കാൻ രണ്ട് ദിവസത്തോളം വേണ്ടിവരും എന്നും എന്നാൽ ഊമക്കഥാപാത്രം ആയതുകൊണ്ട് തന്നെ 2 മണിക്കൂർകൊണ്ട് ജയസൂര്യയുടെ പണി കഴിഞ്ഞു എന്നും താരം പറയുന്നു. വിചാരിച്ചതിലും നേരത്തെ പണി കഴിഞ്ഞതോടെ കൂടുതൽ ഡബ്ബ് ചെയ്യാമോ എന്ന് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ തങ്ങളോട് ചോദിക്കുകയായിരുന്നു നിന്നും പിന്നാലെ സാധ്യത പ്രയോജനപ്പെടുത്തിയ തങ്ങൾ 21 പേർക്ക് ഡബ്ബ് ചെയ്തു എന്നും ജിസ് പറയുന്നു.
ഇപ്പോൾ ഇക്കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ലേന്നും ഇന്നാണ് ഇങ്ങനെയൊക്കെ ചെയ്തതെങ്കിൽ അസോസിയേഷൻ തന്നെ പുറത്താക്കും എന്നും താരം പറയുന്നു.