പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധക പിന്തുണയുള്ള നടനാണ് അല്ലു അർജുൻ. തെന്നിന്ത്യയിൽ അല്ലു അർജുനുള്ള ജനപ്രിയത പകരം വയ്ക്കാൻ ഇല്ലാത്തതാണ്. മലയാളികൾക്ക് ആകട്ടെ അന്യഭാഷ നടി – നടന്മാരെ സ്വന്തം എന്ന പോലെ അംഗീകരിക്കാൻ വലിയ പാടാണ്. എന്നാൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. അല്ലു അർജുൻ പലപ്പോഴും മലയാളികളുടെ ഹീറോ പോലെയാണ് ഇവിടെ വന്ന് വിജയങ്ങൾ വരാറ്. ഇപ്പോഴിതാ കഴിഞ്ഞദിവസം പുഷ്പ ടൂവിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ താരം മലയാളികളോടുള്ള തന്റെ സ്നേഹത്തെ കുറിച്ചും പുഷ്പ ടൂവിൽ തനിക്കൊപ്പം മത്സരിച്ചഭിനയിച്ച ഫഹദ് ഫാസിലിനെ കുറിച്ചും പറഞ്ഞതാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
പുഷ്പ 2 വില്‍ ഫഹദ് തകര്‍ത്തിട്ടുണ്ടെന്നും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ‘കരിയറില്‍ ആദ്യമായി വലിയൊരു മലയാളി നടനൊപ്പം ഞാന്‍ അഭിനയിച്ചു, ഫഹദ് ഫാസില്‍. അദ്ദേഹത്തെ ഇന്ന് ഞാന്‍ ഈ സ്റ്റേജില്‍ മിസ് ചെയ്യുന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഐക്കോണിക്ക് ആകുമായിരുന്നു. എല്ലാ മലയാളികള്‍ക്കും ഒരു അഭിമാനമാകും ഫഹദ് ഫാസില്‍’, അല്ലു അര്‍ജുന്‍ പറഞ്ഞു.
അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.