Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ ജാൻ മോണിയും രഞ്ജുരഞ്ജിമാറും സീമ വിനീതും അവതാരികയും മോഡലുമായ ശ്രുതിയുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.
ഇത്തരത്തിൽ താൻ പിന്നിട്ട് വന്ന വഴികളെക്കുറിച്ചും ദുർഘടമായ ജീവിതാനുഭവങ്ങളെ കുറിച്ചും വിവരിച്ച് തനിക്കെതിരെ കുറ്റം ഫേസ്ബുക്ക് ഉറപ്പിലൂടെ തുറന്നടിച്ചിരിക്കുകയാണ് മേക്കപ്പ് സിനിമ.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പലപ്പോഴായി താന്‍ പലരോടും പറഞ്ഞതും പല സ്ഥലത്തും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറയുന്നതും എനിക്ക് പറയാന്‍ ഞാന്‍ മാത്രമേ ഉള്ളു. വേറെ ആരും എനിക്ക് വേണ്ടി എവിടെയും സംസാരിച്ചതായി കേട്ടതും ഇല്ല. എവിടെ നിന്നും നമുക്ക് പരിഗണന കിട്ടാന്‍ സാധ്യത ഉണ്ടോ അതൊക്കെയും തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളവരുടെ കണക്കുകള്‍ മാത്രമേ എനിക്ക് അറിയുകയുള്ളു. എനിക്ക് ഒരു കമ്മ്യൂണിറ്റിയും വഴിവെട്ടിതന്നിട്ടില്ല, ഒരാളും കൈപിടിച്ചു കയറ്റിയിട്ടില്ല. ഒരാളും നല്ലത് പറഞ്ഞു തന്നിട്ടില്ല. പലപ്പോഴും കൂടുതല്‍ ചെളിയിലേക്ക് തള്ളിയിടാന്‍ നോക്കിയിട്ടേ ഉള്ളു. പല അവസരങ്ങളിലും കുറ്റം പറയാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിച്ചിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ ആരും എന്റെ ഗോഡ്ഫാദര്‍ അല്ല. ഞാന്‍ സ്വന്തമായി വഴിവെട്ടി വന്നൊരാളാണ്. എന്നെ സ്വീകരിച്ചിട്ടുള്ളതും പരിഗണിച്ചിട്ടുള്ളതും കമ്മ്യൂണിറ്റിയല്ല. ഇവിടത്തെ സാധാരണ ജനങ്ങളാണ്.

എനിക്ക് അവരോടാണ് കടപ്പാട്. നോട്ട് ദി പോയിന്റ്: എനിക്ക് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സ്വയംതൊഴില്‍ സംരംഭകക്കുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ പോലും ഈ പറയുന്ന ഞാന്‍ അടങ്ങുന്ന കമ്മ്യൂണിറ്റി എന്ന് പറയുന്നവര്‍ കൂടിയിരുന്നു അന്തി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍ കൂട്ടം കൂടി ചര്‍ച്ച നടത്തി, സീമ വിനീതിനു എന്ത് യോഗ്യത? നിങ്ങളുടെ സെര്‍ട്ടിഫിക്കേറ്റ് എനിക്ക് ആവശ്യമില്ല. എനിക്ക് ഞാന്‍ കൊടുക്കുന്ന യോഗ്യത ഉണ്ട് എന്ന്. അതുതന്നെ ധാരാളം. പിന്നെ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്റെ തുടക്കം മുതല്‍ ഒപ്പം കൂടിയ ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെ ഉണ്ട്. ഈ മുഖപുസ്തകത്തില്‍ എന്റെ മാറ്റം എന്റെ വളര്‍ച്ച ഒക്കെ എന്നോടൊപ്പം നിന്നു കണ്ടവര്‍… എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply