ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ കഴിഞ്ഞ മൂന്നു വർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാമെന്ന് സിബിഎസ്ഇ.
പ്രധാന വിഷയങ്ങളിൽ ഹൃസ്വ പരീക്ഷ എന്ന ആലോചനക്കൊപ്പമാണ് റദ്ദാക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട ശുപാർശ കൂടി കേന്ദ്രസർക്കാരിന് സിബിഎസ്ഇ സമർപ്പിച്ചത്. പ്രധാന വിഷയങ്ങൾക്കു മാത്രം പരീക്ഷ എന്ന നിർദ്ദേശത്തോട് ഒട്ടുമിക്ക സംസ്ഥാനങ്ങളും യോജിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരീക്ഷ വേണ്ട എന്ന നിലപാട് ഡൽഹി,മഹാരാഷ്ട്ര, ഗോവ ആൻഡമാൻ& നിക്കോബാർ സ്ഥാനങ്ങൾ പങ്കുവെച്ചു.ഇതേതുടർന്നാണ് റദ്ദാക്കൽ സാഹചര്യം കണക്കിലെടുക്കാനുഉള്ള നിർദ്ദേശം സിബിഎസ്ഇക്ക് ലഭിച്ചത്.
എന്നാൽ പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ പൂർണമായി റദ്ദാക്കിയാൽ 9,10,11 ക്ലാസ്സുകളിലെ മാർക്ക് നിർണ്ണായകമാകും.കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പ്രകടനം മാർക്കിനായി പരിഗണിക്കാനാണ് ശുപാർശ. എന്നാൽ പരീക്ഷ നടന്നാൽ വിഷയങ്ങൾ,മാത്രമല്ല സമയവും വെട്ടിച്ചുരുക്കും. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്കായിരിക്കും പ്രാധാന്യം.
അതേസമയം ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല എന്ന് ഐഎസ് സി കൗൺസിൽ ഇന്നലെയും പ്രതികരിച്ചു. പരീക്ഷകൾ നിർണായകമാണെന്നും,അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൻ പറഞ്ഞു.