Spread the love
e-KYC ഉടൻ പൂര്‍ത്തിയാക്കിയില്ലെങ്കിൽ പി.എം കിസാൻ സമ്മാൻ നിധി മുടങ്ങും

രാജ്യത്തുടനീളമുള്ള കര്‍ഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന.

2019-ലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്. പി.എം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ഓരോ വര്‍ഷവും രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍.

അതേസമയം, പി.എം കിസാന്‍ സമ്മാന്‍ നിധി യോജന സംബന്ധിച്ച ഒരു പ്രധാനപ്പെട്ട നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, e-KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ പദ്ധതിയുടെ 11-ാം ഗഡു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിയ്ക്കുന്നത്. അതായത്, പി.എം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 11-ാം ഗഡു ലഭിക്കാന്‍, ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണ്. ഇ-കെവൈസി നടത്തേണ്ട അവസാന തീയതി 2022 മെയ് 31 ആണ്. പി.എം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 11-ാം ഗഡു ലഭിക്കാന്‍ e-KYC അനിവാര്യമായ സാഹചര്യത്തില്‍, e-KYC എങ്ങനെ പൂര്‍ത്തിയാക്കാം എന്ന് അറിയാം.

https://chat.whatsapp.com/CPHM9StBK1w4mQC9HHuZjN

മുന്‍പ് കിസാന്‍ പോര്‍ട്ടലിലെ e-KYC സേവനം കുറച്ചുകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. കര്‍ഷകരോട് അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്‍റര്‍ സന്ദര്‍ശിച്ച്‌ കെവൈസി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ സൗകര്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതായത്, നിങ്ങള്‍ക്ക് വീട്ടിലിരുന്ന് e-KYC പൂര്‍ത്തിയാക്കാം

e-KYC എങ്ങനെ പൂര്‍ത്തിയാക്കാം

ഇ-കെവൈസി (eKYC) പൂര്‍ത്തിയാക്കുന്നതിനായി ആദ്യം പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക പോര്‍ട്ടല്‍ https://pmkisan.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഹോം പേജില്‍, ‘Farmers Corner’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘e-KYC’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്, തുടര്‍ന്ന് സേര്‍ച്ച്‌ ടാബില്‍ ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP വരും.

OTP നല്‍കി ‘OTP സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ e-KYC ഇതോടെ പൂര്‍ത്തിയാകും.

Leave a Reply