നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) വിവാഹമോചിതരായി. ഏറെ നാളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊക്കെ ഒടുവിലാണ് ഇരുവരുടേയും വേർപിരിയൽ. 2014ല്‍ വിവാഹിതരായ വീണ നായർക്കും ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷിനും ഒരു മകനുണ്ട്. 8 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022ൽ ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തയും പ്രചരിച്ചിരുന്നു. ഈ വാർത്തകൾ സ്ഥിരീകരിച്ച നടി തങ്ങൾ ഒരുമിച്ചല്ല ഇപ്പോൾ ജീവിക്കുന്നത് എന്നും എന്നാൽ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് നിയമപരമായി ഇരുവരും ബന്ധം വേര്‍പെടുത്തുന്നത്.
അതേസമയം ഒരു ഓണ്‍ലൈന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് വീണ നായർ നൽകിയ അഭിമുഖം വലിയ വൈറൽ ആയിരുന്നു. ഞാനും ഭർത്താവും തമ്മിലുള്ളത് ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. എന്റെ മകൻ സന്തോഷമായിരിക്കുന്നു എന്നതിനെ കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ. അച്ഛന്റെ സ്നേഹം അച്ഛന് മാത്രം നൽകാൻ കഴിയുന്നതാണ്. അത് അവന് കിട്ടുന്നുണ്ട്. എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കും. വൈകാതെ എല്ലാവരെയും അറിയിക്കും.
അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ഇടാം. അതിനുള്ള പൂർണ അവകാശം അദ്ദേഹത്തിനുണ്ട്. മുന്നോട്ടുള്ള ജീവിതത്തിൽ മറ്റൊരു സ്ത്രീയാണ് വേണ്ടതെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാണ്. ഒരുപാട് നാൾ എന്റെ ഉറക്കം പോയിട്ടുണ്ട്. ഇന്ന് എനിക്ക് നല്ല രീതിയിൽ കിടന്ന് ഉറങ്ങാൻ കഴിയുന്നു” എന്നുമായിരുന്നു താരം പറഞ്ഞത്.