Spread the love

താമരശേരി∙ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ പറ്റില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‍വാക്കുകളായെന്നും ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും ബിഷപ്പ് അറിയിച്ചു. വയനാട്ടിലും ഇടുക്കിയിലുമുൾപ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

‘‘മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനൽക്കാലമായപ്പോൾ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുകയാണ്. അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങൾ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കി ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതിലാണ് വിഷമം’’ –ബിഷപ്പ് അറിയിച്ചു.

Leave a Reply