രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് ഗൗഡയുടെ വിവാദ നിർദ്ദേശം. കത്രീന കൈഫിന്റെ കവിളുപോലെ വേണം റോഡ് നിർമ്മിക്കാനെന്ന് ആണ് മന്ത്രിയുടെ വിവാദ നിർദ്ദേശം. മന്ത്രിയുടെ മണ്ഡലമായ ഉദയപുർവാടിയിൽ ജനങ്ങളുമായി സംവദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. പ്രദേശത്തെ റോഡുകൾ നന്നാക്കണമെന്ന് ആളുകൾ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി രാജസ്ഥാൻ മന്ത്രിസഭയിൽ നിയമിക്കപ്പെട്ട കോൺഗ്രസ് മന്ത്രിയാണ് രാജേന്ദ്ര സിങ് ഗൗഡ. ജനങ്ങൾ ആരവത്തോടെയാണ് മന്ത്രിയുടെ വാക്കുകൾ സ്വീകരിച്ചത്.
ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകളോളം മിനുസമുള്ളതായിരിക്കണമെന്ന് 2005 ൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് നിർദ്ദേശിച്ചിരുന്നു.