കൊച്ചുതോവാള പൂവേഴ്സ് മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചതോടെ കുക്കർ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഗ്നിരക്ഷാസേന ഓഫീസറായ റെജി വി.കുര്യാക്കോസിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധേയമാവുകയാണ്.
മർദം ഉപയോഗിച്ചു പ്രവർത്തിക്കുന്നതാണ് പ്രഷർ കുക്കർ. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മർദം പുറത്തുപോകുന്നത് പ്രഷർ വാൽവ് വഴിയാണ്. വാൽവിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക. വാൽവ് തകരാറിലായാൽ കുക്കർ ഒരു ബോംബായി മാറാം. ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും.
ഉപയോഗത്തിനുശേഷം വാൽവ് ഊരിമാറ്റി വൃത്തിയാക്കുക. ഇല്ലെങ്കിൽ വാൽവിനുള്ളിൽ തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാൽവുകളിൽ തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകൾ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.