നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ തട്ടിക്കൊണ്ടു പോകൽ പരാതിയും ജാതീയമായി അധിക്ഷേപിച്ചു എന്ന യുവതികളുടെ പരാതിയുമാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ച. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികളാണ് കുടുംബത്തിനെതിരെ രംഗത്ത് എത്തിയത്
തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചാണ് ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയയും കുടുംബവും ജാതീയത പേറുന്ന ആളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ.
തങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്നും പണം തട്ടി എന്നും ആയിരുന്നു മൂവരുടെയും ആരോപണം. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും നിഷേധിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽ 65 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയും മോശം സമയത്ത് കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി രേഖപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.
കൃഷ്ണകുമാറിന്റെ വാക്കുകൾഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയായിട്ട് എനിക്ക് തോന്നി. ഏറ്റവും ഉന്നത സ്ഥാനത്ത് പോയി പരാതി പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. സംസാരിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടി. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും അന്വേഷണം കൃത്യമായിരിക്കും ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് എനിക്കും എന്റെ മകളെ വിളിച്ചും അവർ പറഞ്ഞു.
ആര് ഭരിച്ചാലും, ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ചിലർ ചോദിച്ചു നിങ്ങളാരാ പൊലീസിനെ പോലെ ചോദ്യം ചോദിക്കാൻ എന്ന്. അവനവന്റെ പണം പോകുമ്പോൾ അവനവന് അറിയാം. വല്ലവന്റേം പണം പോകുമ്പോഴാണ് സിമ്പതി തോന്നുന്നത്. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെ.
ആ പെൺകുട്ടികൾ പറയുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഞാനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ഇന്നലെ ബലാത്സംഗ ശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്. ചാനലിൽ സംസാരിക്കുമ്പോൾ പറയുന്നത് ജാതിയാണ്. ജാതി ബുദ്ധിമുട്ടുള്ളവരാണ് ഞങ്ങളെങ്കിൽ അങ്ങനെ ഉള്ളവരെ നോക്കി എടുത്താൽ പോരെ ഞങ്ങൾക്ക്. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിക്കാരാണ്. ദിയ കല്യാണം കഴിച്ചത് വേറെ ജാതിയിൽ നിന്നാണ്. ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യങ്ങളാണ്”, എന്നും കൃഷ്ണ കുമാർ പറഞ്ഞു
ഒരുകാരണവശാലും അന്യന്റെ സ്വത്തിൽ മോഹം വരരുതെന്നാണ് ഞാനെന്റെ എന്റെ പിള്ളേരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ പ്രതികരിച്ചത് കടുത്തു പോയെന്ന് ചിലരൊക്കെ പറയും. പക്ഷേ അവനവന്റെ മക്കൾക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ പാനിക് ആകും. ഗർഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തൻ വിളിച്ചാൽ ഞാൻ നിഷിധമായ ഭാഷയിൽ സംസാരിക്കും. അവർക്കൊരു ആവശ്യം വരുമ്പോൾ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്കുണ്ട്. അതിൽ ന്യായവും കൂടി ഉണ്ടെങ്കിൽ ഞാൻ ഏത് ലെവലിലോട്ട് വരെയും പോകും. കുടുംബത്തെ സംരക്ഷിക്കാൻ







