Spread the love

അച്ഛനുറങ്ങാത്ത വീട്, ബെസ്റ്റ് ആക്ടർ, ആക്ഷൻ ഹീറോ ബിജു, ദി ഗ്രേറ്റ് ഫാദർ, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി സിനിമകളിലെ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രശാന്ത് അലക്സാണ്ടർ. ഇപ്പോഴിതാ മലയാള സിനിമയിലെ വേതനവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവങ്ങളും നമ്മുടെ സിനിമാ മേഖല പല കാര്യങ്ങളിലും കുറച്ച് കൂടി പ്രൊഫഷണൽ ആകേണ്ട ആവശ്യകതയും നടൻ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്.

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് പല തവണ പറഞ്ഞ ശമ്പളം കിട്ടാതെയും അല്ലെങ്കിൽ ശമ്പളം പറയാതെ ഇരിക്കുകയും ചെയ്തിട്ടുണ്ടെന്നും താൻ ശമ്പളം ചോദിച്ച് മേടിക്കാൻ ശ്രമിച്ചപ്പോൾ സിനിമയിൽ മുന്നോട്ട് പോകണമെങ്കിൽ ഇതൊക്കെ ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് കൂടെ ജോലി ചെയ്യുന്നവർ പറഞ്ഞെന്നുമാണ് താരം പറഞ്ഞത്.

‘പൈസ ചോദിച്ചുകൊണ്ടിരുന്നാൽ ശല്യക്കാരാണെന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കിയേക്കാം. ഇപ്പോഴും അത് അനുഭവിക്കുന്ന ആളുകൾ ഉണ്ടാകാം. നമ്മുടെ ഇൻഡസ്ട്രി പല കാര്യങ്ങളിലും കുറച്ച് കൂടി പ്രൊഫഷണൽ ആകേണ്ടിയിരിക്കുന്നു. അങ്ങനെ ആകണമെങ്കിൽ നിർമാതാവിന് സേഫ്റ്റി എന്ന കാര്യം ഫീൽ ചെയ്യണം. അതിന് വേണ്ടിയാണ് ആദ്യത്തെ പഠനങ്ങളും ശ്രമങ്ങളും നടക്കേണ്ടത്’, പ്രശാന്ത് അലക്സാണ്ടർ പറയുന്നു.

Leave a Reply