നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
കോകിലയുമായുള്ള വിവാഹത്തിനു പിന്നാലെ താരം കൊച്ചിയിൽനിന്നും വിവിധ വിവാദങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. വൈക്കത്തെ പുതിയവീട്ടിൽ ഭാര്യ കോകിലേക്കൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും സ്വൈര്യ ജീവിതവുമായി മുന്നോട്ടുപോകുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ ബാലയ്ക്കൊപ്പം നിൽക്കുന്ന കോകിലയുടെ കുട്ടിക്കാല ചിത്രം പുറത്തുവന്നതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മുൻപ് താൻ ആശുപത്രിയിൽ കിടക്കയിൽ കിടന്നിരുന്ന സമയത്ത് സംഭവിച്ചതാകാം എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാല. ആശുപത്രിയിൽ ആയിരുന്നപ്പോൾ ഫോൺ അവിടെയുള്ള പലരുടേയും കൈകളിലായിരുന്നുവെന്നും അതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ബാല പറഞ്ഞത്.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി ഭാര്യ കോകിലയും രംഗത്തെത്തിയിട്ടുണ്ട്.മീഡിയയിൽ ഞങ്ങളെപ്പറ്റി നെഗറ്റീവും നല്ല കാര്യങ്ങളും വരുന്നുണ്ട്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ. അവർ വന്നു എന്തൊക്കെയോ മോശം കാര്യങ്ങൾ വിളിച്ച് പറയുന്നു. ഞങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ല. പിന്നെ ഞങ്ങൾ എന്താണ് കൂടുതൽ പറയേണ്ടത്?. ഞങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്ന് ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്. അത്രയേ ഞാൻ പറയുന്നുള്ളൂ. മാമനെപ്പറ്റി ആവശ്യമില്ലാതെ അനാവശ്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഒരു കാര്യം തുറന്നു പറയണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ മാമനെ ഓർത്തു ഞാൻ പറയുന്നില്ല. അത് ഞാൻ പറഞ്ഞാൽ മറ്റ് പലർക്കും വളരെ മോശമായി വരും. ഇനി ഒരു തവണ കൂടി ഞങ്ങളെ ശല്യപ്പെടുത്തിയാൽ ഞാൻ എല്ലാം ഉറപ്പായും വിളിച്ച് പറയും എന്നാണ് കോകില പറഞ്ഞത്.