തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര തന്നെയാണ് വെളിപ്പെടുത്തിയത്. ആരാധകർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായതും അപരിചിതമായതുമായ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ തന്റെ അക്കൗണ്ടിൽ നിന്നും വന്നാൽ അത് അവഗണിക്കണമെന്നും നയൻതാര ആരാധകരോട് അഭ്യർത്ഥിക്കുന്നുണ്ട്.
അതേസമയം നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്.