Spread the love

ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ ടോവിനോ തോമസിനെ നായികയായി വരെ അഭിനയിച്ച നടിയാണ് സുരഭി ലക്ഷ്മി. സിനിമയിൽ പറയത്തക്ക തലതൊട്ടപ്പൻമാർ ഇല്ലാതിരുന്നിട്ടും സ്വയപ്രയത്നത്തിലൂടെയും അധ്വാനത്തിലൂടെയും ചെയ്യുന്ന വർക്കുകളുടെ തിരഞ്ഞെടുപ്പ് കൊണ്ടും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ വാരിക്കുട്ടിയിട്ടുണ്ട് സുരഭിയെന്ന നടി. ടോവിനോ തോമസിന്റെ നായികയായി എത്തിയ അജയന്റെ രണ്ടാം വർഷമായിരുന്നു സുരഭിയുടെ ഏറ്റവും ഒടുവിലത്തെ റിലീസ്.

അതേസമയം ആഷിക് സംവിധാനം ചെയ്യുന്ന റൈഫിൽ ക്ലബ്ബിൽ ആണ് സുരഭിയുടെ അടുത്ത റിലീസ് പടം. സുരഭിയുടെ കരിയറിലെ ആദ്യത്തെ ആക്ഷൻ റോളുകൂടിയാണ് ചിത്രത്തിലെത്. നടിയുടെ ജന്മദിനമായ ഇന്ന് കൈകളിൽ തോക്കേന്തിയ വ്യത്യസ്തമായ ലുക്കിലുള്ള സുരഭിയുടെ ക്യാരക്ടർ പോസ്റ്റർ സംവിധായകൻ ആഷിക് അബു പുറത്തുവിട്ടിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡെ സൂസൻ’ എന്ന ആശംസയ്‌ക്കൊപ്പമായിരുന്നു പോസ്റ്റർ പുറത്തുവിട്ടത്.

അതേസമയം ക്യാരറ്റർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പോസ്റ്റിൽ കമന്റുകളുമായി നടിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ‘ ആദ്യം ടോവിനോയുടെ നായികയായി പൊളിച്ചു, ഇപ്പോഴിതാ തോക്കും പിടിച്ചുള്ള നിൽപ്പ്’, ‘ നിങ്ങൾ ഈ കൊല്ലം മൊത്തത്തിൽ ഹിറ്റടിക്കാൻ നിക്കുവാണോ’, ‘ഇക്കണ്ടതൊന്നുമല്ല സുരഭി’ തുടങ്ങിയ മാസ്സ് കമന്റുകളാണ് പോസ്റ്റിനു താഴെ ആരാധകർ കുറിക്കുന്നത്.

Leave a Reply