Spread the love


നിങ്ങൾ പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്താണ് പ്ലാസ്മ എന്നും അതെന്തിന് ഉപയോഗിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . വാക്സിനുകളുടെ വരവിനും മുൻപേ പ്രചാരത്തിലുള്ള ചികിത്സാ രീതിയാണ് കോൺവലസൻ്റ് പ്ലാസ്മ തെറാപ്പി. വൈറസ്ബാധയെ അതിജീവിച്ചവരിൽ ആൻ്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാവും. രോഗം ഭേദമായാൽപോലും അൻ്റിബോഡികൾ ശരീരത്തിൽ പ്രവർത്തിക്കും. അവയ്ക്ക് കുറച്ച് കാലത്തേക്കോ ജീവിതകാലം മുഴുവനോ വൈറസിൽ നിന്നും രക്ഷിക്കാൻ ഉള്ള കഴിവുണ്ടായിരിക്കും . ആൻ്റിബോഡി സമ്പുഷ്ടമായ രക്തത്തിൽ നിന്നും വേർതിരിച്ച പ്ലാസ്‌മയാണ് ഇതിനായി ഉപയോഗിക്കുക. കോവിഡ് 19 ചികിത്സക്കും പ്ലാസ്മ ഉപയോഗിക്കാറുണ്ട് . പ്ലാസ്മ ദാനം ചെയ്യാൻ യോഗ്യതയുള്ളവർ ആരൊക്കെയാണെന്ന് നോക്കാം. നിങ്ങൾ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വ്യക്തിയായിരിക്കണം. നിങ്ങൾക്ക് 65 വയസിനു മുകളിൽ പ്രായം ഉണ്ടാവരുത്. ഗർഭിണി ആയിരിക്കരുത്. നിങ്ങൾക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടായിരിക്കരുത്. ഒരുമാസം മുൻപ് കൊറോണ പോസിറ്റീവ് ആയിരിക്കണം. നിങ്ങൾ എല്ലാ കോവിഡ് ലക്ഷണങ്ങളിൽ നിന്നും മുക്തമായിരിക്കണം.

Leave a Reply