ഐ.എച്ച്.ആര്‍.ഡിനടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ്ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി കോഴ്‌സ് (പി.ജി.ഡി.സി.എഫ്) റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകള്‍ ജനുവരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക്പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ ഫൈന്‍ കൂടാതെയും 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക്രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് www.ihrd.ac. in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.