സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും എല്ലാ സേവനങ്ങളും വിരൽ തുമ്പിൽ ലഭ്യമാക്കുന്നതിനായുള്ള നൂതന സോഫ്റ്റ് വെയറായ ഐ.എല്‍.ജി.എം.എസ് സമ്പൂർണ്ണ വിന്യാസത്തിൻ്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം ഇന്നലെ വൈകുന്നേരം 4.30 ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ വച്ച് നിര്‍വ്വഹിച്ചു. ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ .എച്ച്.ദിനേശൻ IAS സ്വാഗതവും ശാരദ മുരളീധരന്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണo നടത്തുകയും, ഐ.കെ.എം എക്സി. ഡയറക്ടർ .പ്രേംകുമാർ.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ഐ.കെ.എം ചീഫ് മിഷൻ ഡയറക്ടർ ഡോ സതീഷ് ബാബു അശംസകളും, ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ നന്ദി അറിയിക്കുകയും ചെയ്തു. ILGMS സോഫ്റ്റ് വെയർ പ്രവർത്തന സഹായി പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.പി.വി രാജേഷിന് .മന്ത്രി ആദ്യ പതിപ്പ് കൈമാറി.
പഞ്ചായത്ത് ഓഫീസ്നടപടികള്‍ സുതാര്യവും, സുഗമവും കാര്യക്ഷമവുമായി
നിറവേറ്റാന്‍ ജീവനക്കാരെ പ്രാപ്തരാക്കി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ മുഴുവന്‍ സമയവും പൊതു ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിലേക്കായി പഞ്ചായത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ച നൂതനമായ ക്ലൌഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ആണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മന്റ് സിസ്റ്റം (ILGMS). പൗര സേവനങ്ങൾ ഓൺലൈനായി ശുപാർശയോ കാത്തിരിപ്പോ ഇല്ലാതെ അപേക്ഷിക്കാനും സേവനങ്ങൾ ലഭ്യമാക്കാനും ഇതുവഴി കഴിയും. www.citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് നേരിട്ടോ , അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . ആദ്യം അപേക്ഷ നൽകുന്ന വ്യക്തിക്ക് ആദ്യം സേവനം നൽകുന്നതോടൊപ്പം ഓരോ അപേക്ഷയിലും ആവശ്യമായ അനുബന്ധ രേഖകൾ അടക്കം സോഫ്റ്റ് വെയറിൽ നിന്ന് തന്നെ അറിയാവുന്ന രീതിയിലാണ് ഐ എൽ ജി എം എസ് തയ്യാറാക്കിയിരിക്കുന്നത് .
ഐ.കെ.എമ്മിൻ്റെ ഉർജസ്വലമായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് എന്ന് ബഹു മന്ത്രി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വകുപ്പ് നേതൃത്വം നല്കി കൊണ്ടുള്ള ഡിജിറ്റൽ സാക്ഷരതാ യഞ്ജം മറ്റൊരു നാഴികക്കല്ല് ആകമെന്നും അദ്ദേഹം കൂട്ടി ചേർത്തു.