തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനം ആയി ബന്ധപ്പെട്ടു മലയാളിയായ ഉന്നത ഉദ്യോഗസ്ഥ അറസ്റ്റിൽ. നീലഗിരി ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശിനി സഫിയ (40)യെയാണ് സിബിസിഐഡി ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. അനധികൃത മണല്‍ഖനനത്തിന് പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ പരാതി. തിരുനെല്‍വേലി അംബാസമുദ്രത്തിന് സമീപമുള്ള പൊട്ടലില്‍ താമരഭരണി നദിക്കരയില്‍ പത്തനംതിട്ട രൂപതയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്ത് അനധികൃതമായി പുഴമണല്‍ ഖനനം നടക്കുന്നെന്ന പരാതിയില്‍ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം 2019 ലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സഭയുടെ സ്ഥലം പാട്ടത്തിനെടുത് മണല്‍ഖനനം നടത്തിയ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് അടക്കം 25 പേരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. രൂപതയുടെ അറിവോടെയാണ് ഖനനം നടത്തിയതെന്ന് മാനുവല്‍ ജോര്‍ജ് മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയസും (69) , രൂപതയുടെ സാമ്പത്തിക സമിതി അംഗങ്ങള്‍കൂടിയായ ഫാ. ജോസ് ചാമക്കാല (69), ഫാ. ജോര്‍ജ് സാമുവേല്‍ (56), ഫാ. ഷാജി തോമസ് (58), ഫാ. ജോസ് കാലായില്‍ (53), ഫാ. ജിജോ ജെയിംസ് (37) തുടങ്ങിയ അഞ്ച് വൈദികരും ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായിരുന്നു.