സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണുവിന്റെ പിന്നാലെയുണ്ട്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്ക് എത്തിയ രേണു ഇത്തവണ ബിഗ്ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. സീസൺ7 തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ടപ്പോൾ ആദ്യ ഘട്ടത്തിൽ രേണു പ്രവേശന വാർത്തകൾ പാടെ നിരസിച്ചെങ്കിലും പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയായിരുന്നു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. ആദ്യ ആഴ്‍ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു.
അതേസമയം ഷോയ്ക്ക് മുൻപ് റീലും നാടകവും ഷോർട്ട് ഫിലിമുമൊക്കെയായി താരം നടക്കുന്ന സമയത്താണെങ്കിലും ഇപ്പോൾ സെലിബ്രിറ്റി ആയി മാറിയപ്പോഴും താരത്തെ തരം കിട്ടിയാൽ വിമർശിക്കാൻ ആളുകൾ ഏറെയാണ്. ഇപ്പോഴിതാ ‘രേണു നല്ലൊരു കലാകാരനായ സുധിയുടെ പേരാണ് കളഞ്ഞു കൊണ്ടിരിക്കുന്നതെന്നും സുധിയുടെ ആത്മാവിന് വേണ്ടിയെങ്കിലും അഭിനയം നിർത്തണം’ എന്നുമുള്ള ചിലരുടെ നെഗറ്റീവ് കമെന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു.
”ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ് ഞങ്ങൾ എടുത്ത സെൽഫി ആണ്. കിച്ചു – എന്റെ മൂത്തമോൻ, എന്റെ ഋതുനെക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചൂനോടാ. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം”, രേണു സുധി ഫെയ്സ്ബുക്കിൽ കുറിച്ചു








