ബാലതാരമായി തുടക്കം കുറിച്ച മലയാളികളുടെ ഇഷ്ട അഭിനയത്രിയാണ് ഭാമ. വിവാഹ ശേഷം സിനിമാതിരക്കുകളിൽ നിന്നും വിട്ടുനിന്ന ഭാമ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സുമതി വളവ് എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു.ഇപ്പോഴിതാ സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാകുന്നതിനിടെ വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഭാമ.
വിവാഹം വേണ്ട എന്നല്ല താന്‍ പറഞ്ഞത്. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്? നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങള്‍ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ടെന്നും ഭാമ ചൂണ്ടിക്കാണിക്കുന്നു.
വിവാഹം കഴിക്കണമെന്ന് സ്ത്രീകള്‍ക്ക് തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക. അത് സ്ത്രീധനം കൊടുത്താവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം ഭാമ ചൂണ്ടിക്കാണിക്കുന്നു.








