Spread the love

നടൻ ബാല നാലാമതും വിവാഹിതനായി എന്ന വാർത്ത ഇന്നലെ രാവിലെയാണ് മാധ്യമങ്ങളിലൂടെ പലരും അറിഞ്ഞത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം

ഇപ്പോഴിതാ മുറപ്പെണ്ണ് കോകിലയുമായുള്ള ബന്ധത്തിൽ അടുത്തുതന്നെ തനിക്ക് ഒരു കുട്ടിയുണ്ടാവും എന്നുപറഞ്ഞിരിക്കുകയാണ് ബാലയിപ്പോൾ. ഇവിടെ നിന്ന് പോകാനാണ് തീരുമാനമെന്നും താൻ രാജാവായും കോകില റാണിയായും അടിപൊളിയായിട്ട് ജീവിക്കുമെന്നും താരം പറയുന്നു.പുതിയ ജീവിതത്തിൽ തങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തിലാണെന്നും നല്ല രീതിയില്‍ ജീവിക്കണം എന്നാണ് ആഗ്രഹംമെന്നും ബാല പറഞ്ഞു.

കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അവള്‍ എനിക്കൊരു ഉപദേശം തന്നു. 99 പേര്‍ക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാല്‍ ഈ 99 പേര്‍ക്കും ചെയ്ത നന്മ എവിടെപ്പോകും. – ബാല കൂട്ടിച്ചേർത്തു.

Leave a Reply