
കെ ഫോൺവഴി സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടി അന്തിമഘട്ടത്തിലായി. ആദ്യഘട്ടത്തില്‍ 14,000 കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിലൂടെ 50 എംബിപിഎസ് വേഗതയില്‍ ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.
അതില്‍ കൂടുതലുള്ള ഉപയോഗത്തിന് നിശ്ചിത നിരക്ക് ഈടാക്കും. കെ ഫോണിനായി ഇന്റര്‍നെറ്റ് സേവനദാതാക്കളെ തെരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. എട്ടു കമ്പനി പങ്കെടുത്ത ടെന്‍ഡറില്‍ ആറെണ്ണം യോഗ്യത നേടി. ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കമ്പനി സംസ്ഥാന വ്യാപകമായി കണക്ഷന്‍ നല്‍കാന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പില്‍നിന്നുള്ള ഐഎസ്പി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍) ലൈസന്‍സ് ലഭിച്ചാലുടന്‍ കണക്ഷന്‍ നല്‍കാനാകുമെന്ന് കെ ഫോണ്‍ എംഡി സന്തോഷ് ബാബു പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫീസിലും 20 ലക്ഷം കുടുംബത്തിന് സൗജന്യമായും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് പദ്ധതി. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും. സര്‍ക്കാര്‍ ഓഫീസില്‍ പദ്ധതി പൂര്‍ത്തിയായി :