കുവൈത്ത് സിറ്റി :വാക്സിൻ എടുത്ത വിദേശികൾക്ക് ഓഗസ്റ്റ് മുതൽ കുവൈത്തിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം.കൊറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം.
അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകൻ കഴിയാത്ത ആയിരങ്ങൾക്ക് ഈ തീരുമാനം പ്രയോജനപ്രദമാകും.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ കുവൈത്തിൽ അംഗീകാരമുള്ള ഓക്സ്ഫഡ്, അസ്ട്രാസെനക്,ഫൈസർ, മഡോണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി എന്നാണ് സൂചനകൾ.കുവൈത്തിൽ വച്ച് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും, തിരിച്ചുവരാനും അനുമതിയുണ്ട്.എന്നാൽ, രാജ്യത്ത് നിലവിലുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം യാത്ര എന്നും അധികൃതർ നിർദ്ദേശിച്ചു.