ആഭ്യന്തര വിമാന യാത്രക്ക് ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമെന്ന നിയമം തുടരുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.
ആഭ്യന്തര വിമാന യാത്രക്ക് ഇമ്യുൺ സ്റ്റാറ്റസ് ആവശ്യമുണ്ടോ എന്ന ഒരാളുടെ സംശയത്തിനു മറുപടി നൽകുകയായിരുന്നു സൗദിയ.
തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് ആഭ്യന്തര യാത്രക്ക് നിർബന്ധമാണെന്നും 12 വയസ്സിനു താഴെയുള്ളവർ നിബന്ധനയിൽ നിന്നൊഴിവാണെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
അതേ സമയം വിദേശികൾക്ക് ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിലും സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേക്ക് വരുന്നവർക്കുള്ള ക്വാറന്റീൻ, പിസിആർ, ആന്റിജൻ- പരിശോധന റിസൾട്ട് എന്നിവ ഒഴിവാക്കിയത് കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.