1. കോവിഡ് രോഗം വന്നു മാറിയ ആള്‍ക്ക് രോഗം നെഗറ്റീവ് ആയി മൂന്നു മാസം തികഞ്ഞ ശേഷമാണു വാക്സിന്‍ എടുക്കേണ്ടത്.
2. കോവിഡ് രോഗം വന്നു ആശുപത്രിയില്‍ അഡ്മിറ്റ് ആയ രോഗിക്ക് കോവിഡ് മോണോക്ലോണല്‍ ആന്റിബോഡിയോ പ്ലാസ്മ തെറപ്പിയോ ലഭിച്ചിട്ടുണ്ടെങ്കിലും ഡിസ്ചാര്‍ജ് ആയി മൂന്നു മാസം കഴിഞ്ഞാണ് വാക്സിന്‍ നല്‍കേണ്ടത്.
3. ആദ്യ ഡോസ് എടുത്ത ശേഷം പോസിറ്റീവ് ആയിക്കഴിഞ്ഞാലും രോഗം മാറി നെഗറ്റീവ് ആയി മൂന്നു മാസത്തിനു ശേഷമാണ് രണ്ടാമത് ഡോസ് വാക്സിന്‍ എടുക്കേണ്ടത്.
4. സാരമായ രോഗം വന്നു ആശുപത്രിയില്‍ ആയിട്ടുള്ളവര്‍, അല്ലെങ്കില്‍ ഐസിയു അഡ്മിഷന്‍ വേണ്ടി വന്നിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ 4-8 ആഴ്ച കാത്തിരിക്കണം.
5. വാക്സിന്‍ എടുത്ത ശേഷവും അത് പോലെ കോവിഡ് നെഗറ്റീവ് ആയി പതിനാലു ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാം.
6. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാവുന്നതാണ്.
7. വാക്സിനെടുക്കുന്നതിനു മുന്‍പ് ആന്റിജന്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല.