എസ്എസ്എൽസി ചോദ്യപേപ്പർ അച്ചടിയിലെ അഴിമതിയിൽ പ്രതികൾക്ക് തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ആണ് ശിക്ഷ വിധിച്ചത്. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷ ഭവൻ മുൻ സെക്രട്ടറിമാരായ എസ് രവീന്ദ്രൻ, വി സാനു എന്നിവർക്കാണ് ശിക്ഷ. 2002 ൽ ചോദ്യപേപ്പർ അച്ചടിയിൽ ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ചോദ്യപേപ്പർ അച്ചടിയ്ക്ക് ഇല്ലാത്ത കമ്പനിയ്ക്ക് 1.33 കോടി രൂപയാണ് പരീക്ഷാ ഭവൻ നൽകിയത്. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് പണം തട്ടിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.