
ആന്ധ്രാപ്രദേശില്‍ 26 യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ബസ് ഡ്രൈവറും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലായിരുന്നു സംഭവം. യാത്രക്കാരുമായി ബസ് അശ്വരോപേട്ടയില്‍ നിന്ന് ജങ്കറെഡിഗുഡെമിലേക്ക് പോകുകയായിരുന്നു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.