കണ്ണൂർ∙ പഴയങ്ങാടിയിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് പിതാവ് എം. ശങ്കരന്‍ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.
ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് അറിയിച്ചു. ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടത് . രാവിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു വർഷം മുൻപായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. വിജയലക്ഷ്മിയാണ് ദിവ്യയുടെ അമ്മ. നവതേജ് മകനാണ്.