Spread the love
കന്യാകുമാരിയില്‍ ഇനി കടലിനു മീതേ നടക്കാം

കന്യാകുമാരിയില്‍ ഒരു വമ്പൻ വിസ്മയം ഒരുങ്ങുകയാണ്. കന്യാകുമാരി ത്രിവേണി സംഗമത്തിലുള്ള വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ണാടി പാലമാണ് തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 37 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിനായിട്ടുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നു കഴിഞ്ഞ 26ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ ശിലയും സന്ദർശിച്ച ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എവി വേലു അറിയിച്ചിരുന്നു. 72 മീറ്റർ നീളവും,10 മീറ്റർ വീതിയുമുള്ള പാലം കണ്ണാടിയിലാണ് നിർമ്മിക്കുക. സഞ്ചാരികളുടെ കാത്തിരിപ്പിനൊടുവിൽ ഒരുങ്ങുന്ന ഈ വിസ്മയം തമിഴ്നാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. 2018ൽ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനു മുന്നിൽ ഈ ആശയം വച്ചിരുന്നു. അന്ന് പാലത്തിനായി 15 കോടി രൂപ കേന്ദ്ര സർക്കാർ അന്ന് അനുവദിച്ചിരുന്നു എങ്കിലും അത് മടങ്ങുകയായിരുന്നു.

Leave a Reply