Spread the love

കേച്ചേരിയിൽ യുവാവിനെ വീട്ടിൽ ക യറി കുത്തിക്കൊന്നു. കേച്ചേരി കറപ്പം വീട്ടിൽ അബുബക്കറിന്റെ മകൻ ഫിറോസാണ് (45) വാടക ക്വാർട്ടേഴ്സിൽ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. ലഹരി ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളുമായി പലപ്പോഴും വഴക്കുകളും പതിവായിരുന്നു. കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നുവെന്ന് ആണ് സംശയം. ഫിറോസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

Leave a Reply