കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ കുഴിയിലേക്ക് വീണു രണ്ട് കണങ്കാലുകളും ഒടിഞ്ഞു. തയ്യൽക്കാരിയായ പ്രമീളയ്‌ക്കു രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പരാതി നൽകിയിട്ടും കൊച്ചി കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രമീള വീണ കുഴി താൽക്കാലികമായി കല്ല് വെച്ച് അടച്ചിരിക്കുകയാണ് അടുത്തുള്ള പെട്ടിക്കടക്കാരൻ.