മലപ്പുറം: മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറായ ആലപ്പുഴ സ്വദേശി എ.ജെ ജൈസണ്‍, തവനൂര്‍ ഓള്‍ എയ്ജ് ഹോമില്‍ മേട്രണായി ജോലി ചെയ്യുന്ന ഭാര്യ പി.എസ് അനിത മേരി എന്നിവരാണ് ജോലി ഉപേക്ഷിക്കുന്നത്. 2020 നവംബറിലാണ് സ്ഥാപനത്തിന്റെ സൂപ്രണ്ടില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതെന്ന് അനിത മേരി പറഞ്ഞു.
പിന്നീട് സ്ഥാപനത്തിലേക്ക് പ്രവേശനവും വേതവും തടഞ്ഞു വെച്ചു. പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു. ഏഴ് മാസം സസ്‌പെന്‍ഡ് ചെയ്തു. പൊലിസില്‍ പരാതി നല്‍കിയപ്പോള്‍ ഇത് പിന്‍വലിക്കാന്‍ സമ്മര്‍ദം ചൊലുത്തിയെന്ന് ഇവര്‍ ആരോപിച്ചു. ഭാര്യക്ക് പിന്തുണ നല്‍കിയതിനാണ് തന്നെ മേലുദ്യോഗസ്ഥര്‍ ശിക്ഷിക്കുന്നതെന്ന് ജൈസണ്‍ പറഞ്ഞു.
തന്റെ മേലുദ്യോഗസ്ഥയായ വെറ്റിനറി സര്‍ജനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് തനിക്കെതിരേ പൊലിസ് കേസെടുത്ത് ജയിലിലടപ്പിച്ചത്. മാനസിക പീഡനം മൂലം ഇനി സര്‍ക്കാര്‍ ജോലിക്കില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിലവിലെ നിജസ്ഥിതി കാണിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഇരുവരും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.