നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം നവംബറിൽ നടത്തും. രണ്ടു വർഷമായി മുടങ്ങിയിരിക്കുന്ന വള്ളംകളി സാധാരണ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആണ് നടത്തിയിരുന്ന പതിവ്. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന സീസൺ കണക്കാക്കിയാണ് ജലമേള നവംബറിൽ നടത്താൻ തീരുമാനമായത്. ചാമ്പ്യൻസ് ബോട്ട് ലീഗ് അടക്കമുള്ള മറ്റു കാര്യങ്ങളെ കുറിച്ച് പിന്നീട് തീരുമാനമുണ്ടാകും.
തർക്കത്തെ തുടർന്ന് ഫലം മരവിപ്പിച്ചിരുന്ന 2011 നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാവിനെ പ്രഖ്യാപിച്ചു. നിയമപ്രകാരമുള്ള യൂണിഫോം ധരിക്കാതെ തുഴഞ്ഞതിനാൽ വിജയിയായി ആദ്യം പ്രഖ്യാപിക്കപ്പെട്ട ദേവാസ് ചുണ്ടൻ്റെ വിജയം അസാധുവാക്കി കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഘ്യപിച്ചു. നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ജേതാവായ ചുണ്ടൻ വള്ളത്തിൻ്റെ വിജയം അസാധുവാക്കി മറ്റൊരു ചുണ്ടനെ ചാമ്പ്യാനായി പ്രഖ്യാപിക്കുന്നത്.