ഒഡീഷയിൽ നവരാത്രി ദിനം ജനിച്ച പശുക്കിടാവിനെ ദുർഗാ ദേവിയുടെ അവതാരമായി ആരാധിക്കുകയാണ് നാട്ടുകാർ. രണ്ട് തലയും മൂന്ന് കണ്ണുമായി ജനിച്ച അപൂർവ പശുക്കിടാവിനെയാണ് നാട്ടുകാർ ആരാധിക്കുന്നത്.
ഒഡീഷയിലെ ബിജാപാര ഗ്രാമത്തിലാണ് പശുക്കിടാവ് ജനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.ബിജാപാര ഗ്രാമത്തിലെ കുമുളി പഞ്ചായത്തിലുള്ള ദനിറാം എന്ന കർഷകന്റെ പശുവാണ് അപൂർവ പശുക്കിടാവിന് ജന്മം നൽകിയത്. ദനിറാമിന്റെ പശു പ്രസവിച്ച കിടാവിന് രണ്ട് തലയും മൂന്ന് കണ്ണുമുണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലേക്ക് പ്രവഹിച്ചു തുടങ്ങി.നവരാത്രി ദിനത്തിൽ ജനിച്ച പശുക്കിടാവ് ദുർഗാ ദേവിയുടെ അവതാരമാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.