
തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് അയല്‍വാസിയാണ് കുത്തിയത്. പാമല സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. കുന്നന്താനം സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പൊലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്.