പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു
വെസ്റ്റ് ബംഗാൾ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്.
വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി സുഫൻ ഹൽദാർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ഞായറാഴ്ച്ച രാത്രി 1 മണിക്കാണ് സംഭവം.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
പത്തനംതിട്ട കെഎസ്ആർറ്റിസി സ്റ്റാൻഡിന് പുറകിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.