മരിച്ചെന്ന് കരുതി ഏഴു മണിക്കൂര്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പ്പതുകാരന്‍ വീണ്ടും ജീവിതത്തിലേക്ക്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറാണ് ‘വീണ്ടും ജീവന്‍ നേടിയത്. മൊട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്കേറ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ല ആശുപത്രിയില്‍ എത്തിച് അന്ന് രാത്രിയോടെ തന്നെ ഡോക്ടര്‍ ഇയാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ‘മൃതദേഹം’ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ചു. ഏഴു മണിക്കൂറിന് ശേഷം ശ്രീകേഷ് കുമാറിന്‍റെ മൃതദേഹം പുറത്ത് എടുത്തപ്പോള്‍ സാക്ഷിയായി അവിടെ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ സഹോദര പത്നി മധുബാല ശ്രീകേഷിന്‍റെ ശരീരത്തില്‍ അനക്കം ഉള്ളതായി കണ്ടു. വീണ്ടും ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും അതിവേഗം മറ്റ് അടിയന്തര സേവനങ്ങള്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ശ്രീകേഷ് കുമാര്‍ അബോധാവസ്ഥയില്‍ ആണെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്.