കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ കന്നഡ ഇൻഡസ്ട്രിയൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ സ്റ്റാർഡം നേടിയെടുത്ത നടനാണ് യാഷ്. സൂപ്പർ ഹിറ്റായ ഒന്നാം ഭാഗം പോലെ തന്നെ കെജിഎഫിന്റെ രണ്ടാം ഭാഗവും ബോക്സ് ഓഫീസിൽ നിന്ന് ആയിരം കോടിക്ക് മുകളിൽ വാരിയിരുന്നു.കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നടിയും അതിലുപരി സംവിധായകമായ മോഹൻദാസിനൊപ്പം കൈകോർക്കുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെ ആയിരുന്നു ആളുകൾ ഏറ്റെടുത്തത്.
എന്നാൽ ടോക്സിക് എന്ന വൻ ബജറ്റിൽ ഒതുങ്ങുന്ന മാസ്സ് ആക്ഷൻ ചിത്രത്തെ തേടിയെത്തിയ മരംമുറി വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത്.ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തി.
വനംവകുപ്പിന്‍റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നാണ് 100 ലേറെ മരങ്ങൾ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്‍റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. സിനിമാ നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി.